---
title: "'പുലി' ഇറങ്ങിയത് ആഘോഷമാക്കി നാട്ടുകാർ; എഐ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുന്നു"
english_title: "Nadapuram Kummankode Leopard Sighting AI Images Videos Viral Social Media Fake News Forest Department Clarification"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383702/nadapuram-kummankode-leopard -ai-images-videos-viral-social-media-fake-news-mla-warning"
published_at: "2026-09-21T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab12d69a5ce7_nadapuram-kummankode-leopard_-ai-images-videos-viral-social-media-fake-news-mla-warning.jpg"
keywords: ["Nadapuram News", "Kummangod Wildlife Attack", "Leopard Attack", "MLA KM Abhijith", "Leopard AI Images Viral Social Media"]
---

# 'പുലി' ഇറങ്ങിയത് ആഘോഷമാക്കി നാട്ടുകാർ; എഐ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

> **Lead Summary:** നാദാപുരം: കുമ്മങ്കോട് ജനവാസമേഖലയിൽ പുലിയെന്ന് സംശയിക്കുന്ന വന്യജീവിയുടെ സാന്നിധ്യവും യുവാവിന് നേരെയുണ്ടായ ആക്രമണവും പ്രദേശത്ത് ആശങ്കയ്ക്കിടയാക്കുന്നതിനിടെ സംഭവത്തെ വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി നാട്ടുകാർ.

## Article Content

നാദാപുരം: കുമ്മങ്കോട് ജനവാസമേഖലയിൽ പുലിയെന്ന് സംശയിക്കുന്ന വന്യജീവിയുടെ സാന്നിധ്യവും യുവാവിന് നേരെയുണ്ടായ ആക്രമണവും പ്രദേശത്ത് ആശങ്കയ്ക്കിടയാക്കുന്നതിനിടെ സംഭവത്തെ വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി നാട്ടുകാർ.

പുലിയുടെ പേരിലുള്ള എഐ ചിത്രങ്ങളും വിവിധ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യഥാർഥ ദൃശ്യങ്ങൾക്കൊപ്പം എഐ സൃഷ്ടിച്ച ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നതിനാൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

ജനവാസ മേഖലയിൽ പുലിയെ കണ്ടു എന്ന വാർത്ത പരന്നതിന് പിന്നാലെ സംഭവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ. പുലി വീട്ടുമുറ്റത്ത് എത്തി ചായ കുടിക്കുന്നതും ജ്യൂസ് കുടിക്കുന്നതുമായ എഐ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിറയുന്നത്.

> ഇതിനൊപ്പം തന്നെ "പുലിയെ വനംവകുപ്പ് പിടികൂടി, കൂട്ടിൽ ആയി" എന്ന തരത്തിലും ഒരു വ്യാജ വാർത്തയും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിലും വാസ്തവമില്ല.

നാദാപുരം ടൗണിന് സമീപം കുമ്മൻകോട് ബദ്രിയ ജുമാ മസ്ജിദിന് സമീപമാണ് യുവാവിന് നേരെ വന്യജീവിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ ആദ്യം നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത് രംഗത്തെത്തി. അവധി ദിവസമായതിനാൽ കുട്ടികളും മറ്റുള്ളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളിൽ സുരക്ഷിതരായി കഴിയണമെന്ന് എംഎൽഎ നിർദേശിച്ചു.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വ്യാജ വാർത്തകൾ സൃഷ്ടിച്ച് പരിഭ്രാന്തി ഉണ്ടാക്കരുതെന്നും എം എൽ എ നിർദേശം നൽകിയിരുന്നു.

അതേസമയം, വന്യജീവി റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. കാട് നിറഞ്ഞ പ്രദേശത്തോട് ചേർന്നാണ് വന്യജീവിയെ കണ്ടതെന്നാണ് വിവരം.

എന്നാൽ ആക്രമണം നടത്തിയത് പുലിയാണെന്ന കാര്യത്തിൽ വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. കുറ്റ്യാടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

**English Summary:**

> While suspected tiger presence and attack on youth at Kummankode residential area near Nadapuram created anxiety, locals turned incident into celebration on social media with AI images and videos going viral. Along with real visuals, AI-generated images of tiger drinking tea, juice at house courtyard are circulating widely on WhatsApp, Facebook, Instagram sparking discussion. Fake news claiming "tiger captured by forest department, caged" also spreading, which is not true. Youth attacked near Kummankode Badriya Juma Masjid, first admitted to Nadapuram hospital then shifted to private hospital in Vadakara. MLA KM Abhijith urged residents to stay safe indoors and not create panic with fake news, forest officials to inspect. Mobile visuals of wild animal on road captured, area adjacent to forest, but forest department official confirmation whether it is tiger not yet received, Kuttiyadi forest station officials rushed to spot.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383702/nadapuram-kummankode-leopard -ai-images-videos-viral-social-media-fake-news-mla-warning)